Monday, March 19, 2007

കേരളത്തില്‍ ഒരു മാധ്യമസിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിക്കുന്നുവെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിച്ചുവരുന്നതായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്‌ നേരത്തെ വിവാദമായിരുന്നു. തൊട്ടു പിന്നാലെ 1957 ലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയെ അട്ടിമറിക്കാന്‍ മലയാള മനോരമയും ദീപികയും സി ഐ ഐ യുടെ പണം പറ്റിയതായി സൂചനയുണ്ടെന്നും അതില്‍ ദീപിക ഇപ്പോഴും പണം പറ്റുന്നോ എന്ന്‌ സംശയമുണ്ടെന്നും മുഖ്യമന്ത്രി ഈയിടെ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ദീപിക തന്നെയും തണ്റ്റെ കുടുംബത്തിനു നേരെയും ആരോപണമുന്നയിക്കുകയാണ്‌. നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവന വ്യാപകമായി തെറ്റിദ്ധരിച്ചുവെന്നും അതേ സമയം എല്ലാ പത്രക്കാരും ഒരേ പോലെ യോഗ്യന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു.

ശരിക്കും അറുത്തുമുറിച്ചുള്ളതായിരുന്നു വി എസിണ്റ്റെ വാക്കുകള്‍! ഒപ്പം നിയമസഭയില്‍ പത്രക്കാരെ അടച്ചാക്ഷേപിച്ചതില്‍ ഒരു ചെറിയ ഖേദപ്രകടനവും. പിണറായി വിജയന്‍ മാധ്യമസിന്‍ഡിക്കേറ്റിലുള്‍പ്പെടുത്തിയ പത്രങ്ങളെക്കുറിച്ചൊന്നും പറയാതെ അദ്ദേഹം ഒഴിവാക്കിയ പത്രങ്ങളെയാണ്‌ വി എസ്‌ വിമര്‍ശിച്ചത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞത്‌ ശരിയാണെന്നും സി ഐ ഐയുടെ സഹായത്തോടെ കേരളത്തില്‍ ഒരു മാധ്യമസിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിങ്ങള്‍ കരുതുന്നുണ്ടോ??

*സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കൂട്ടരുമാണ്‌ ഈ പരാതിയുമായി ഈ അടുത്തകാലത്ത്‌ രംഗത്തുവന്നത്‌. ഭാവി മുഖ്യമന്ത്രിയായി തനിയേ പ്രഖ്യാപിച്ച്‌ കേരളത്തിണ്റ്റെ തെക്കേ അറ്റത്തുനിന്നും യാത്ര തുടങ്ങിയ പിണറായി അരമനകളിലും ആശ്രമങ്ങളിലും കയറിയിറങ്ങി വോട്ട്‌ ഉറപ്പാക്കി തിരുവനന്തപുരത്തെത്തും മുമ്പേ ലാവ്ലിനെന്ന ഭൂതം ആ മോഹത്തെ വിഴുങ്ങി. ചുവപ്പുമയമുള്ളതും ചുവപ്പാക്കിമാറ്റിയതുമായ വിരലിലെണ്ണാവുന്ന മാധ്യമങ്ങളേ അന്ന്‌ പിണറായിക്ക്‌ സ്തുതി പാടിയുള്ളൂ. തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളിലുള്ള ഈര്‍ഷ്യയാണോ പിണറായി വിജയനെക്കൊണ്ട്‌ ഇതു പറയാന്‍ പ്രേരിപ്പിച്ചത്‌?

*ജനകീയാസൂത്രണകാലത്ത്‌ ഡച്ച്‌ സര്‍ക്കാരില്‍ നിന്നും ഫണ്ട്‌ കൈപ്പറ്റാന്‍ മുന്നിട്ടിറങ്ങിയത്‌ ഇന്നത്തെ ധനമന്ത്രി തോമസ്‌ ഐസക്ക്‌. കനേഡിയന്‍ കമ്പനിയായ എസ്‌ എന്‍ സി ലാവ്ലിനുമായി കോടികളുടെ അഴിമതിക്ക്‌ വഴിവെച്ച വിവാദ കരാറിന്‌ നേതൃത്വം കൊടുത്തത്‌ അന്നത്തെ വിദ്യുഛക്തിവകുപ്പു മന്ത്രി പിണറായി വിജയന്‍. അമേരിക്കയടക്കമുള്ള കുത്തക രാജ്യങ്ങള്‍ക്ക്‌ വ്യക്തമായ സ്വാധീനമുള്ള എ ഡി ബിയുമായി മുഖ്യമന്ത്രിപോലുമറിയിക്കാതെ കരാറൊപ്പിട്ടത്‌ ഇന്ന്‌ കേരളം ഭരിക്കുന്ന സി പി എം മന്ത്രിമാര്‍. സി ഐ ഐക്ക്‌ ഈ സാഹചര്യങ്ങളില്‍ അനായാസം നുഴഞ്ഞുകയറാമെന്നിരിക്കെ കേരളത്തിലെ മാധ്യമപ്രവര്‍ത്തരെ മാത്രം അവര്‍ സ്വാധീനിച്ചു എന്ന ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ട്‌?


അഭിപ്രായങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മഹേഷ് മംഗലാട്ട്‌ said...
ഇത്തരം തമാശകള്‍ കാര്യമായി ചര്‍ച്ചചെയ്യേണ്ടതുണ്ടോ?
വിമര്‍ശിച്ചത് ആരെന്നും ഏതു സാഹചര്യത്തിലെന്നും നോക്കിയാല്‍ അതിലെത്ര സത്യമുണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
Mar 20 by E mail

ടി ഷൈബിന്‍ said...
കേരളത്തില്‍ മാധ്യമ സിണ്റ്റിക്കേറ്റെന്ന ആരോപണം ഉന്നയിച്ചത്‌ പിണറായി വിജയനു വേണ്ടിയുള്ള കണ്ണൂറ്‍ ലോബി മാത്രമാണ്‌. കണ്ണൂരിന്‌ പുറത്ത്‌ സി പി എമ്മില്‍ അങ്ങനെ ഒരഭിപ്രായം ജി സുധാകരന്‌ മാത്രമാണുള്ളത്‌. എല്ലാവിധ മാധ്യമ ധര്‍മവും കാറ്റില്‍പ്പറത്തി നസ്രാണി ദീപികയെ ദത്തെടുത്ത പിണറായി, കൂലിക്കാരെ വെച്ച്‌ വി എസിനെതിരെ പടച്ചുവിടുന്ന വാര്‍ത്തകളല്ലേ യഥാര്‍ത്ഥ ഗൂഢാലോചന?

അഥവാ ജനശക്തിയിലൂടെ പിണറായിക്കെതിരെ വി എസ്‌ നടത്തുന്ന ഒളിയമ്പല്ലേ സത്യത്തില്‍ മാധ്യമ ഭീകരത. ഇതുരണ്ടുമല്ലേ ശീമത്തമ്പുരാന്‍മാര്‍ ചര്‍വിതചര്‍വണം ചെയ്യുന്ന മാധ്യമ സിണ്ടിക്കറ്റ്‌? പിണറായിക്കു വേണ്ടി പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ മഷി ചെലവാക്കുന്ന ഐ വി ദാസിണ്റ്റെ മകനല്ലേ വി എസിനുവേണ്ടി ദേശാഭിമാനിയില്‍ നിന്ന്‌ രഹസ്യങ്ങള്‍ ചോര്‍ത്തിയത്‌? ജി ശക്തിധരന്‍ പുറത്തുപോയെങ്കിലും ചാരി നിന്ന മതിലിണ്റ്റെ മണം വിട്ടുപോകാന്‍ താമസം എടുക്കില്ലേ? പാര്‍ട്ടിയില്‍ ആധിപത്യം കിട്ടാനുള്ള പോരിനിടയില്‍ എന്തിനാണ്‌ സഖാക്കളേ പാവം പേനയുന്തി പത്രപ്രവര്‍ത്തകരെ/ ചാനല്‍ ജീവികളെ ചാപ്പകുത്തി വേര്‍തിരിക്കുന്നത്‌.

59-ല്‍ സി ഐ എയില്‍ നിന്ന്‌ പണം കൈപ്പറ്റിയെന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കാലങ്ങളായി ആരോപിക്കുന്ന വിമോചന സമരത്തിണ്റ്റെ അമരത്തു നിന്ന ദീപികയെ എങ്ങനെയാണ്‌ പിണറായി വിജയന്‌ മാറോടണയ്ക്കാന്‍ സാധിക്കുന്നത്‌? കാലം മാറുമ്പോള്‍ എന്തെല്ലാം ഇവര്‍ക്ക്‌ അഭിമതമാകുന്നു? അനഭിമത വാര്‍ത്തകളല്ലേ യഥാര്‍ത്ഥത്തില്‍ മാധ്യമ സിണ്ടിക്കേറ്റെന്ന ആരോപണത്തിന്‌ പ്രേരിപ്പിച്ചത്‌. വിധി എതിരാകുമ്പോള്‍ കോടതിക്കും വാര്‍ത്ത അപ്രിയമാകുമ്പോള്‍ മാധ്യമത്തിനും നേരെ കുതിരകയറുന്നത്‌ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ഭൂഷണമോ?
Mar 21 by E mail

മഹേഷ് മംഗലാട്ട്‌ said...

ശക്തിധരനും ഷാജഹാനുമാണ് മാദ്ധ്യമസിണ്ടിക്കേറ്റ് എന്ന നിലയിലുള്ള സൂചനകളാണ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തില്‍ കാണുന്നത്. എ.കെ.ജി-ഇ.എം.എസ് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളിലാണ് അദ്ദേഹം ഈ വിശദീകരണം നല്കിയത്.
വമ്പിച്ച സാമ്പത്തിക നേട്ടം ശക്തിധരനും ഷാജഹാനും കോടിയേരിയുടെ പൂമൂടല്‍ പുറത്താക്കിയതിലൂടെ ഉണ്ടായി എന്നും പിണറായി പറഞ്ഞതായാണ് പത്രത്തില്‍ കാണുന്നത്.
March 22, 2007 by E mail

അജിത്‌ കണ്ണൂര്‍ said...
പിണറായിയുടെ ഉദ്ദേശം നിറവേറുന്നു.ലാവലിന്‍ അഴിമതിയെപ്പറ്റി പറയുന്നവരൊക്കെ മാധ്യമ സിണ്ടിക്കേറ്റ്‌ തന്നെയാണ്‌.മകന്‍ ലണ്ടനില്‍ പഠിക്കുന്നത്‌ ലാവലിന്റെ പങ്കാളിയുടെ സഹായത്താലാണന്ന് പറയുന്നവരും മാധ്യമസിണ്ടിക്കേറ്റില്‍ പെട്ടവരാണ്‌.പാര്‍ട്ടി നേതാവിന്റെ സിംഗപ്പൂരിലെ ബിസ്സിനസ്സിനെപ്പറ്റി പറഞ്ഞിപരത്തുന്നവര്‍ മീഡിയ സിണ്ടിക്കേറ്റുകാര്‍ തന്നെയല്ലേ. പിണറായിക്ക്‌ ചെന്നൈയില്‍ വക്കം പുരുഷോത്തമന്റെ ബന്ധുക്കളുമായിട്ടുള്ള ബിനാമി ബിസ്സിനസ്സിനെപ്പറ്റി മിഡിയ സിണ്ടിക്കേറ്റുകാര്‍ എന്തിനണ്‌ വേവലാതിപ്പെടുന്നത്‌. ഗള്‍ഫില്‍ കുഞ്ഞാലിക്കുട്ടിയുമായും വക്കത്തിന്റെ ബന്ധുമായിട്ടുള്ള ബിസ്സിനസ്സിനെപ്പറ്റി പറയാന്‍ മിഡിയ സിണ്ടിക്കേറ്റിന്ന് ആരാണ്‌ അധികാരം കൊടുത്തത്‌. ഇനിയും മിഡീയ സിണ്ടിക്കേറ്റ്‌ മര്യാദക്ക്‌ നിന്നില്ലെങ്കില്‍ തീവ്രവാദിയെന്ന് പറഞ്ഞ്‌ കാലാകാലം ജയിലില്‍ തന്നെ ഓര്‍മ്മയിരിക്കട്ടെ. ajithkk@hotmail.com

പ്രവിണ്‍ രാജ്‌.തിരുവനന്തപുരം said...
സുഹൃത്തുക്കളെ,നിങ്ങള്‍ ദയവ്‌ ചെയ്ത്‌ പിണറായിക്ക്‌ എതിരായി ഒന്നും പറയരുത്‌.ചുളുവില്‍ മുഖ്യമന്ത്രിയാകാമെന്ന് കരുതി കുപ്പായം തുന്നിച്ച്‌ കാത്തിരുന്ന പിണറായിക്ക്‌ എറ്റ ശക്തമായ പ്രഹരം അദ്ദേഹത്തിന്റെ മാനസിക നിലയാകെ തകര്‍ത്തിരിക്കുന്നു.ഇന്ന് തോക്കും കയ്യില്‍ പിടിച്ച്‌ കണ്ണില്‍ കണ്ടവരെയൊക്കെ വെടിവെയ്ക്കാന്‍ ഒാടിനടക്കുകയാണ്‌. ആവശ്യമില്ലാതെ എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞ്‌ അദ്ദേഹത്തിന്റെ മുന്നില്‍ പെട്ടാല്‍ ജീവിതം കട്ടപ്പുകയാണ്‌. മാധ്യമസിണ്ടിക്കേറ്റ്‌ എന്ന് പറഞ്ഞ്‌ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളൂടെ മുനയൊട്‌ഇക്കാമെന്ന് സ്വപ്നവും തകര്‍ന്നിരിക്കുന്നു. ഇനി പാര്‍ട്ടി പിടിച്ചെടുക്കാമെന്ന ധാരണയില്‍ സ്വന്തമായിട്ടൊരു മാധ്യമ സിണ്ടിക്കേറ്റും ഉണ്ടാക്കിയിട്ടുണ്ട്‌.കൈരളി,ദീപിക, മനോരമ, ദേശാഭിമാനി തുടങ്ങിയവയും ഏഷ്യാനെറ്റ്‌ വിലക്ക്‌ വാങ്ങിയവരുമായി ചര്‍ച്ചയും നടക്കുന്നുണ്ട്‌.
pvraaj@yahoo.com

Anonymous said...
കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ്‌ മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ്‌ ബ്യുറോ മെമ്പറുമായ സ: വി എസ്‌ അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ്‌ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ്‌ 7 നാണ്‌ കണ്ണൂരില്‍ വച്ച്‌ വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്‌.സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ്‌ അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന്‍ , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്നത്‌. സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ്‌ ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം. പിപ്പിള്‍സ്‌ ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട്‌ പി.സി ജയപ്രകാശ്‌ അധ്യക്ഷത വഹിച്ചു.
May 3, 2007 4:34 AM

നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ (കമണ്റ്റ്‌ ബോക്സില്‍) രേഖപ്പെടുത്തുക

21 comments:

ഷാജുദീന്‍ said...

കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ അറ്റുത്ത കാലത്തെ പ്രധാന തെളിവ് മാധ്യമം വാരികയില്‍ പത്രപ്രവര്‍ത്തകരെക്കുറിച്ച് വന്ന ലേഖനമായിരുന്നു. വ്യക്തി ജീവിതത്തില്‍ മൂല്യം കാണിക്കാത്ത വിരലിലെണ്ണാന്‍ മാത്രമുള്ള പത്രപ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ച് മൊത്തത്തില്‍ ഇക്കൂട്ടര്‍ ഇങ്ങനെയാണെന്നുവരുത്തി തീര്‍ക്കാനുള്ള ഈ ശ്രമം പിണറായി വിജന്റെ പിണിയാളുകളായ മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രവൃത്തിയായിരുന്നു. മാധ്യമ സിന്‍ഡിക്കേറ്റുണ്ടെന്ന് ആദ്യം പറഞ്ഞ വിജയന് ഇക്കൂട്ടര്‍ തന്റെ ഒപ്പം ഉണ്ടെന്ന് അറിയാവുന്നതിനാലാണല്ലോ കൃത്യമായി പറയാന്‍ കഴിഞ്ഞത്. പത്രക്കാരെല്ലാം ഇത്രയ്ക്കേ ഉള്ളൂ എന്നു വരുത്തി തീര്‍ക്കുകയായിരുന്നു ആ ശ്രമത്തിന്റെ ഉദ്ദേശ്യം.
പിന്നെ സി.ഐ.എ.യുടെ കേരളത്തിലെ പ്രവര്‍ത്തനം-
അച്യുതാനന്ദന് സീറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ വര്‍ഷം സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചപ്പോള്‍ കട്ടപ്പനയില്‍ നാലു ചെറുപ്പക്കാര്‍ തല മൊട്ടയടിച്ചു പ്രതിഷേധിച്ചു. വിജയന്റെ സാമന്തനായ ഇ.പി.ജയരാജന്‍ ഡി.വൈ.എഫ്.ഐയുടെ ഒരു പഠനക്ലാസില്‍ പറഞ്ഞത് ഇത് സി.ഐ.എയുടെ പണിയാണെന്നായിരുന്നു.- പാവം സി.ഐ.എ, എന്തൊക്കെ ചെയ്താലാണ് അവര്‍ക്കൊന്നു പിഴയ്ക്കാന്‍ സാധിക്കുന്നത്.

Reji said...

പിണറായിയേയും കൂട്ടരേയും സമ്മതിക്കണം മലയാള ഭാഷയിലേയ്‌ക്ക്‌ എന്തെല്ലാം പുതിയ വാക്കുകളാണ്‌ അവര്‍ സംഭാവന ചെയ്യുന്നത്‌. മൂലധന ശക്തികള്‍, മീഡിയ സിന്‍ഡിക്കേറ്റ്‌... അങ്ങനെ പലതും. ഇനിയുമെന്തെല്ലാം കാണണം. അവരവര്‍ കാട്ടുന്ന വൃത്തികേടുകള്‍ ആരെങ്കിലും തുറന്നു പറഞ്ഞാല്‍ അത്‌ മാധ്യമ സിന്‍ഡിക്കേറ്റും സി.ഐ.എയുമായി. പാവം സി.ഐ.എ, അവര്‍ക്കിതല്ലേ പണി. വേറെയെന്തെല്ലാം ജോലി കിടക്കുന്നു. കഴിഞ്ഞ ദിവസം നന്ദിഗ്രാമില്‍ നടന്ന സംഭവങ്ങള്‍ സി.ഐ.എയുടെ പണിയാണന്നാണ്‌ ന്മ്‌ുടെ ഭ്രാന്തന്‍ മന്ത്രി സുധാകരന്‍ പറഞ്ഞത്‌.

PRAMOD said...

കൂട്ടുകാരാ, മാധ്യമ സിന്‍ഡിക്കേറ്റ്‌ ഇല്ലെന്നു വ്യഗ്രതപ്പെടണ്ടതില്ല. കാരണം ഇതൊരു പ്രത്യയശാസ്‌ത്ര പൂമൂടലാണ്‌. നിങ്ങള്‍ക്ക്‌ പൂമൂടല്‍ എന്തെന്ന്‌ അറിയില്ല. നിങ്ങള്‍ പൂമൂടാന്‍ പോയിട്ടുമില്ല. എന്നിട്ടും നിങ്ങളുടെ പേരില്‍ നടന്നില്ലേ പൂമൂടല്‍.

ദൈവവിശ്വാസവും ഇതുതന്നെയല്ലേ-നിങ്ങള്‍ക്ക്‌ ദൈവത്തെ തൊട്ടുകാണിക്കാനാവില്ല. എന്നു വിചാരിച്ച്‌ ദൈവം ഇല്ലെന്നുപറയാനാകുമോ. എന്നാല്‍ ചിലതരം പൂമൂടലിലൂടെ നമ്മള്‍ അത്തരക്കാരല്ലേ എന്നുവരുത്തി തീര്‍ക്കാന്‍ ശ്രമിക്കാം. അതില്‍ തെറ്റൊണ്ടോ ???
ഇങ്ങനെ തന്നെയാണ്‌ ടി മാധ്യമ സിന്‍ഡിക്കേറ്റും. ചൂണ്ടിക്കാണിക്കാനോ തൊട്ടുകാണിക്കാനോ ആകില്ല. വേണ്ടിവന്നാല്‍ തുപ്പിക്കാണിക്കാം... (അതിനു പ്രത്യേകിച്ച്‌ ഉന്നമൊന്നും വേണ്ടല്ലോ).

കേരളത്തിലെന്നല്ല എവിടേയും ഇന്ന്‌ ഏറ്റവും എളുപ്പത്തില്‍ സ്വാധീനിക്കാനാവുന്ന ജീവികള്‍ രാഷ്‌്‌ട്രീയക്കാരാണെന്നതും ആര്‍ക്കും അറിയാത്തതല്ല.ഇനി പറ ഇപ്പറയുന്ന സി.ഐ.എക്കാര്‍ ഇത്ര പൊട്ടന്മാരാണോ- അത്താഴപഷ്‌ണിക്കാരായ പേനയുന്തുകാരന്റെ പിറകേ നടക്കാന്‍.


ലളിതം.. സുന്ദരം... മാധ്യമങ്ങള്‍ വേവുന്ന മസാലക്കൂട്ടില്‍ തന്നെയല്ലേ കക്ഷി രാഷ്ട്രീയവും വേവുന്നത്‌. അപ്പോള്‍ പിന്നെ സിന്‍ഡിക്കേറ്റണമെങ്കില്‍ നാലും കൂട്ടി മുറുക്കി കണ്ണാടിയില്‍ തുപ്പണോ!!!.

പിന്നെ പേരിന്‌ ഒരു സിന്‍ഡിക്കേറ്റുപോലുമില്ലെങ്കില്‍ നാലാള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നടക്കുന്നതെങ്ങനെ. സിന്‍ഡിക്കേറ്റി.... കേറ്റി... ഒരാളെ വേണ്ടാത്തിടത്തെടുത്തു വച്ചതിന്റെ ചൊറിച്ചില്‍ അടങ്ങിയിട്ടില്ല...

നാലാള്‍ അറിയട്ടെടോ നമ്മളും മോഡേണാണെന്ന്‌.

rkragesh said...

കേരളത്തില്‍ കട്ടുമുടിക്കാന്‍ മാത്രം എന്തിന്‌ ഒരു വലതുപക്ഷം. വലതുപക്ഷക്കാരും അവര്‍ മേയ്ക്കുന്ന പത്രങ്ങളും അവരുടെ എച്ചിലുതിന്നുന്ന പത്രപ്രവര്‍ത്തകരുമാണ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കെതിരെ നിരന്തരം രംഗത്തുവരുന്നത്‌. എങ്ങനെ ഇവര്‍ക്ക്‌ വിദേശ ബന്ധമില്ലെന്നുപറയും. സോവിയറ്റ്‌ റഷ്യയെ തകര്‍ക്കാന്‍ സി ഐ ഐ ആവുന്നതു ശ്രമിച്ചില്ലേ. അത്തരമൊരു ശ്രമം ഇവിടെ നടന്നു എന്നു മാത്രമേ സഖാവ്‌ പിണറായി വിജയന്‍ പറഞ്ഞുള്ളൂ. അതിനെ വളച്ചുകെട്ടി വലുതാക്കേണ്ട ആവശ്യമില്ല. സഖാവ്‌ വി എസ്സിനേം പിണറായിയേം പിണക്കാന്‍ മലയാളത്തിലെ കുത്തകപ്പത്രങ്ങള്‍ ശ്രമിക്കുന്നു എന്നതിന്‌ തെളിവ്‌ എത്ര വേണമെങ്കിലും കാണിച്ചുതരാം. സി ഐ ഐക്കാരുടെ കാശുവാങ്ങി കീശവീര്‍പ്പിച്ച്‌ ഒരു പത്രവും ഇവിടെ നിലനില്‍ക്കില്ല. മണ്ണില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഉള്ള കാലത്തോളം.

KANNURAN - കണ്ണൂരാന്‍ said...

വിമോചന സമരകാലത്ത് സി.ഐ.എ. പണം ഏറ്റവും കൂടുതല്‍ പറ്റിയത് ദീപികയാണത്രെ. അവരും ഈ മാധ്യമ സിണ്ടിക്കേറ്റില്‍ പെടുമോ രാകേഷ്???

aravindkeezhpadam said...

മാധ്യമങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, മാധ്യമങ്ങളുടെ ഒരു സഹായവുമില്ലാതെ രാഷ്ട്രീയ ജീവിതത്തില്‍ പടവുകള്‍ ചവിട്ടിക്കയറിയ മനുഷ്യനാണല്ലോ സഖാവ്‌ പിണറായി വിജയന്‍. ദേശാഭിമാനിയില്‍ നിന്നും വി എസ്‌ പക്ഷക്കാരെ ആട്ടിപ്പുറത്താക്കുകയും കൈരളി പീപ്പിളില്‍ ലാവ്ലിന്‍ കാലത്തും ഉണ്ടവിവാദകാലത്തും തനിക്കുവേണ്ടി അഭിമുഖങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത പിണറായിക്ക്‌ മാധ്യമമെന്നാല്‍ പുഛമാണ്‌. കേരളത്തിലെ തീവ്ര വലതുപക്ഷ നിലപാടു സ്വീകരിച്ച പത്രത്തെ വരെ പോക്കറ്റിലാക്കിയ വിദ്യ ഒന്നു പറഞ്ഞു തരാമോ? ഈ മാധ്യമങ്ങള്‍ വഴി വി എസിനേയും കൂട്ടരേയും ആക്ഷേപിക്കുന്നത്‌ ഏത്‌ അജണ്ട നടപ്പിലാക്കാണ്‌ സഖാവേ? ഇതിണ്റ്റെ പേരല്ലേ സൂപ്പര്‍ മാധ്യമ സിണ്ടിക്കേറ്റ്‌. ലക്ഷങ്ങള്‍ വാരിയെറിഞ്ഞ്‌ വിദേശത്തു മക്കളെ പഠിപ്പിക്കുകയും മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലിക്കുവിടുകയും ചെയ്യുന്ന സഖാവിന്‌ എന്തു ധാര്‍മികതയാണുള്ളത്‌ സി ഐ ഐയെയും സാമ്രാജ്യത്വത്തേയും മാധ്യമസിണ്റ്റിക്കേറ്റിനേയും കുറിച്ച്‌ പറയാന്‍. എ കെ ജി, ഇ എം എസ്‌, ചടയന്‍ അങ്ങനെ കുറേപേര്‍ ആരൊക്കെയാണെന്ന്‌ അറിയാമോ സഖാവിന്‌. കാലം മാറി സഖാവേ ... തലപ്പത്തിരിക്കുന്നവര്‍ വിളിച്ചു പറയുന്നതെന്തും അതേപോലെ അണികള്‍ വിഴുങ്ങിയിരുന്ന കാലം കഴിഞ്ഞു. അന്ന്‌ പരിശുദ്ധരായിരുന്നു തലപ്പത്തിരുന്നവര്‍ ഇന്നങ്ങനെയാണോ?... പാര്‍ട്ടി ബിസിനസിനിടക്ക്‌ സമയം കിട്ടിയാല്‍ സഖാവ്‌ ആ മൂലധനം ഒന്നൂടെ ഒന്നു വായിക്കൂ... തല തണുക്കും... ചോരയുടെ നിറം നീലയല്ലെങ്കില്‍ ഒന്നു തിളക്കും...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുഹൃത്തുക്കളെ, ഇതൊക്കെ അവരുടെ സ്ഥിരം നമ്പറുകളല്ലേ ? ഈ കൊച്ചു കേരളത്തിലെ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെല്ലാമാണ് ഭഗീരഥപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്നത്? അമേരിക്ക, സി.ഐ.എ., മാധ്യമസിന്റിക്കേറ്റ്,അങ്ങിനെയങ്ങിനെ ആരെല്ലാം! എന്നിട്ടെന്താ പാര്‍ട്ടി തകര്‍ന്നോ? ഈ പാര്‍ട്ടിയെ പറ്റി ആര്‍ക്കും അറിയില്ല.അറിയാമല്ലോ,പാര്‍ട്ടി ബക്കറ്റൊന്ന് എടുത്താല്‍ വീഴുന്നത് കോടികളാ....! അമേരിക്കന്‍ സാമ്രാജ്യത്വം എത്ര കോടി ഇങ്ങൊട്ടൊഴുക്കിയാലും ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. ഈ അമേരിക്കക്കൊന്നും വേറെ പണിയില്ലേ? സദാ ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇങ്ങിനെ ഉറക്കമിളച്ചു കാത്തിരിക്കുന്നു....?

ജനശക്തി ന്യൂസ്‌ said...

വിപ്ലവ നഭസ്സിലെ ശുക്രനക്ഷത്രം.


സ: ഇ എം എസ്സിന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന ഡോക്കുമെന്ററി 2007 മാര്‍ച്ച്‌ 23നു കൈരളി ടി വി യില്‍ പ്രദര്‍ശിപ്പിക്കുന്നു.സമയം രാത്രി 9.30 മുതല്‍ 10.30വരെ ( യു എ ഇ സമയം )

Jobish Pachat said...

Dear Mr Aravind,

I cannot understand what's wrong if a communist leader's kin work in MNC or study at abroad. What you mean by accusing of that ? Do you mean them to stop study at 7th ??

There's no need for a person like Pinarayi to justify why he gave good education to his children. Did he tell any of the people in Kerala to stop educating there children ?

It's his party which approved first self-financing college in Kerala. It's the same party who started Technopark and Infopark in Kerala.

Nobody is against MNC's here. If so, there would not have been these much efforts to bring projects like 'Smart City' in the state. The idea is to work out such efforts giving maximum feasibility to Government to protect public sector as well.

The whole cocern is to enable social justice by entrusting some power to Govenment. This may have been invariably lost, had everything been given to Private.

Jobish Pachat said...

Dear Mr Aravind,

I cannot understand what's wrong if a communist leader's kin work in MNC or study at abroad. What you mean by accusing of that ? Do you mean them to stop study at 7th ??

There's no need for a person like Pinarayi to justify why he gave good education to his children. Did he tell any of the people in Kerala to stop educating there children ?

It's his party which approved first self-financing college in Kerala. It's the same party who started Technopark and Infopark in Kerala.

Nobody is against MNC's here. If so, there would not have been these much efforts to bring projects like 'Smart City' in the state. The idea is to work out such efforts giving maximum feasibility to Government to protect public sector as well.

The whole cocern is to enable social justice by entrusting some power to Govenment. This may have been invariably lost, had everything been given to Private.

Anonymous said...

പിണറായിയുടെ ഉദ്ദേശം നിറവേറുന്നു.

ലാവലിന്‍ അഴിമതിയെപ്പറ്റി പറയുന്നവരൊക്കെ മാധ്യമ സിണ്ടിക്കേറ്റ്‌ തന്നെയാണ്‌.മകന്‍ ലണ്ടനില്‍ പഠിക്കുന്നത്‌ ലാവലിന്റെ പങ്കാളിയുടെ സഹായത്താലാണന്ന് പറയുന്നവരും മാധ്യമസിണ്ടിക്കേറ്റില്‍ പെട്ടവരാണ്‌.പാര്‍ട്ടി നേതാവിന്റെ സിംഗപ്പൂരിലെ ബിസ്സിനസ്സിനെപ്പറ്റി പറഞ്ഞിപരത്തുന്നവര്‍ മീഡിയ സിണ്ടിക്കേറ്റുകാര്‍ തന്നെയല്ലേ. പിണറായിക്ക്‌ ചെന്നൈയില്‍ വക്കം പുരുഷോത്തമന്റെ ബന്ധുക്കളുമായിട്ടുള്ള ബിനാമി ബിസ്സിനസ്സിനെപ്പറ്റി മിഡിയ സിണ്ടിക്കേറ്റുകാര്‍ എന്തിനണ്‌ വേവലാതിപ്പെടുന്നത്‌. ഗള്‍ഫില്‍ കുഞ്ഞാലിക്കുട്ടിയുമായും വക്കത്തിന്റെ ബന്ധുമായിട്ടുള്ള ബിസ്സിനസ്സിനെപ്പറ്റി പറയാന്‍ മിഡിയ സിണ്ടിക്കേറ്റിന്ന് ആരാണ്‌ അധികാരം കൊടുത്തത്‌. ഇനിയും മിഡീയ സിണ്ടിക്കേറ്റ്‌ മര്യാദക്ക്‌ നിന്നില്ലെങ്കില്‍ തീവ്രവാദിയെന്ന് പറഞ്ഞ്‌ കാലാകാലം ജയിലില്‍ തന്നെ ഓര്‍മ്മയിരിക്കട്ടെ.

അജിത്‌ കണ്ണൂര്‍
ajithkk@hotmail.com

Anonymous said...

സുഹൃത്തുക്കളെ,

നിങ്ങള്‍ ദയവ്‌ ചെയ്ത്‌ പിണറായിക്ക്‌ എതിരായി ഒന്നും പറയരുത്‌.ചുളുവില്‍ മുഖ്യമന്ത്രിയാകാമെന്ന് കരുതി കുപ്പായം തുന്നിച്ച്‌ കാത്തിരുന്ന പിണറായിക്ക്‌ എറ്റ ശക്തമായ പ്രഹരം അദ്ദേഹത്തിന്റെ മാനസിക നിലയാകെ തകര്‍ത്തിരിക്കുന്നു.ഇന്ന് തോക്കും കയ്യില്‍ പിടിച്ച്‌ കണ്ണില്‍ കണ്ടവരെയൊക്കെ വെടിവെയ്ക്കാന്‍ ഒാടിനടക്കുകയാണ്‌. ആവശ്യമില്ലാതെ എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞ്‌ അദ്ദേഹത്തിന്റെ മുന്നില്‍ പെട്ടാല്‍ ജീവിതം കട്ടപ്പുകയാണ്‌. മാധ്യമസിണ്ടിക്കേറ്റ്‌ എന്ന് പറഞ്ഞ്‌ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളൂടെ മുനയൊട്‌ഇക്കാമെന്ന് സ്വപ്നവും തകര്‍ന്നിരിക്കുന്നു. ഇനി പാര്‍ട്ടി പിടിച്ചെടുക്കാമെന്ന ധാരണയില്‍ സ്വന്തമായിട്ടൊരു മാധ്യമ സിണ്ടിക്കേറ്റും ഉണ്ടാക്കിയിട്ടുണ്ട്‌.കൈരളി,ദീപിക, മനോരമ, ദേശാഭിമാനി തുടങ്ങിയവയും ഏഷ്യാനെറ്റ്‌ വിലക്ക്‌ വാങ്ങിയവരുമായി ചര്‍ച്ചയും നടക്കുന്നുണ്ട്‌.
പ്രവിണ്‍ രാജ്‌.
തിരുവനന്തപുരം.
pvraaj@yahoo.com

Anonymous said...

പിണറായിക്കു വേണ്ടപ്പെട്ട പത്രങ്ങളാണ്‌ വി എസ്‌ ഇപ്പോള്‍ സി ഐ ഐയുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്‌. പിണറായി തണ്റ്റെ രഹസ്യ അജന്‍ഡ നടപ്പാക്കുന്ന പത്രമാണ്‌ ദീപിക യെന്ന്‌ സാമാന്യ അക്ഷരാഭ്യാസമുളള ആരും പറയും. അക്കാര്യം ഇത്രയും കാലം ഒന്നും മിണ്ടാതിരുന്ന വി എസ്‌ ഒന്നു സൂചിപ്പിച്ചുവെന്നേയുള്ളൂ. അല്ലാതെ പത്രക്കാരോടോ മുതലാളിമാരോടോ അദ്ദേഹത്തിനു വിരോധമുണ്ടായിട്ടല്ല. (ദീപിക ഇതില്‍ പെടില്ല). കേരളത്തില്‍ ഇപ്പോള്‍ രണ്ടു പ്രമുഖ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ ഉണ്ട്‌ എന്നത്‌ വാസ്തവമാണ്‌. ഒന്ന്‌ പിണറായി നയിക്കുന്ന കൈരളി(൨), ദേശാഭിമാനി, ദീപിക എന്നീ പത്രങ്ങള്‍ അടങ്ങിയ സിന്‍ഡിക്കേറ്റ്‌. രണ്ട്‌ ജനശക്തി അടങ്ങിയ സിന്‍ഡിക്കേറ്റ്‌. കേരളത്തില്‍ യോഗ്യനായ ഒരേയൊരു കമ്മ്യൂണിസ്റ്റുകാരനാണ്‌ പിണറായി വിജയന്‍. ഇ എം എസിന്‌ തൊട്ടു പിന്നാലെയാണ്‌ അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ഇ എം എസിനെ മാധ്യമങ്ങള്‍ വിമര്‍ശിച്ചില്ലേ എന്നു ഇടക്കിയെ ചോദിക്കുന്നതിനു പിന്നില്‍ ഇതാണ്‌. അതിനാല്‍ ഇ എം എസിനെ ബഹുമാനിക്കുന്നവര്‍ അത്രയില്ലെങ്കിലും പിണറായിയേയും ബഹുമാനിക്കണം. തീര്‍ച്ചയായും.

Anonymous said...

കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ്‌ മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ്‌ ബ്യുറോ മെമ്പറുമായ സ: വി എസ്‌ അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ്‌ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ്‌ 7 നാണ്‌ കണ്ണൂരില്‍ വച്ച്‌ വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്‌.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ്‌ അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന്‍ , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്നത്‌.

സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.

കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ്‌ ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.

പിപ്പിള്‍സ്‌ ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട്‌ പി.സി ജയപ്രകാശ്‌ അധ്യക്ഷത വഹിച്ചു.

Anonymous said...

കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ്‌ മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ്‌ ബ്യുറോ മെമ്പറുമായ സ: വി എസ്‌ അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ്‌ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ്‌ 7 നാണ്‌ കണ്ണൂരില്‍ വച്ച്‌ വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്‌.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ്‌ അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന്‍ , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്നത്‌.

സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.

കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ്‌ ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.

പിപ്പിള്‍സ്‌ ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട്‌ പി.സി ജയപ്രകാശ്‌ അധ്യക്ഷത വഹിച്ചു.

പിപ്പിള്‍സ്‌ ഫോറം. said...

വ്യവസായ മന്ത്രി യു എ ഇ യില്‍ ചുറ്റിത്തിരിയുന്നു.കേരളത്തിലേക്ക്‌ കുടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ വ്യവസായ മന്ത്രി എളമരം കരീം വന്‍ വ്യവസായികളുടെ സല്‍ക്കാരം സ്വികരിച്ച്‌ യു എ ഇ യില്‍ ചുറ്റിക്കറങ്ങുന്നു.

സാധാരണക്കാരനെ പങ്കാളികളാക്കി പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങുമെന്ന് തിരെഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ വാഗ്ദാനത്തിന്ന് ഘടകവിരുദ്ധമായി വന്‍കിടക്കാരെ മാത്രം പങ്കാളികളാക്കി വ്യവസായ സംരഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാനാണിവര്‍ ശ്രമിക്കുന്നത്‌.

സാധാരണക്കാരായ പ്രവാസികള്‍ മുതല്‍ മുടക്‌കിയാല്‍ സര്‍ക്കാര്‍ മുടക്കുമുതലിന്ന് ഗാരണ്ടിയെന്തെങ്കിലും കൊടുക്കുമോ എന്ന ചോദ്യത്തിന്ന് സര്‍ക്കാരിന്ന് യാതൊരു ഗാരണ്ടിയും കൊടുക്കാന്‍ പറ്റില്ലായെന്നാണ്‌ വ്യവസായമന്ത്രി മറുപടി പറഞ്ഞത്‌

ഇതൊരു കമ്പിനിയാണ്‌, നിങ്ങള്‍ക്ക്‌ ഇഷ്ടമുണ്ടെങ്കില്‍ പണം മുടക്കിയാല്‍ മതിയെന്ന ധാര്‍ഡ്യത്തോടെയുള്ള മറുപടിയാണ്‌ മന്ത്രിയില്‍ നിന്ന് കിട്ടിയത്‌.

പിപ്പിള്‍സ്‌ ഫോറം. said...

മമ്മുട്ടിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്‌ ബഹുമാനമാണ്‌.ഡിഫിയുടെ സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ വിളിക്കേണ്ടത്‌ ഡിഫി നടത്തുന്ന പ്രവര്‍ത്തനങ്ങെയിലൊക്കെ സജീവ സാന്നിധ്യമുള്ളവരാണ്‌.അതിന്ന് നേതൃത്വം കൊടുക്കുന്നവരാണ്‌.സാമൂഹ്യ-സംസ്ക്കാരിക രംഗത്ത്‌ ജ്വലിച്ചു നില്‍ക്കുന്നവരാണ്‌. ഇതൊരു തമിള്‍നാട്‌ ശൈലിയായിപ്പോയി.ഇനി എസ്‌ എഫ്‌ ഐ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഐശ്വര്യ റായിയേയും വിളിക്കില്ലായെന്ന് ആരുകണ്ടു.

പിപ്പിള്‍സ്‌ ഫോറം. said...

മമ്മുട്ടി ഡിഫിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍.ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌ " അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരന്‍" പത്മശ്രി ശ്രി മമ്മുട്ടിയാണ്‌.ഡിഫിയില്‍ ഇന്ന് ചെഗുവേരയുടെ സ്ഥാനമാണ്‌ അവര്‍ മമ്മുട്ടിക്ക്‌ നല്‍കിയിരിക്കുന്നത്‌.ഗുജറാത്തില്‍ ഡി വൈ എഫ്‌ ഐ ശക്തമായിരുന്നുവെങ്കില്‍ വംശഹത്യ നടക്കുമായിരുന്നില്ലായെന്നുള്ള മമ്മുട്ടിയുടെ വിലയിരുത്തല്‍ ശരിയല്ല. കേരളത്തില്‍ സി പി എം ഭരണത്തില്‍ വന്നതിന്ന് ശേഷം കാരളത്തിലെ ഡി വൈ എഫ്‌ ഐ ക്കാരെ കണ്ടവ്‌അരുണ്ടോയെന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലായിരിക്കുന്നു. പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ നക്കാപ്പിച്ചകള്‍ക്ക്‌ വാലാട്ടുന്നവരായി ഡി. വൈ. എഫ്‌ ഐ ഇന്ന് മാറിയിരിക്കുന്നു.

പിപ്പിള്‍സ്‌ ഫോറം. said...

സ്വാശ്രയ കോളേജ്‌ അധികൃതരുടെ ധാര്‍ഡ്യവും കോടതിയുടെ അനുകൂല നിലപാടും കേരളത്തില്‍ അരാജകത്വവും തീവ്രവാദപ്രവര്‍ത്തനങ്ങളും ശക്തമാക്കും. കേരളത്തെ മഹാവിപത്തിലേക്കും അഭ്യന്തര കലാപത്തിലേക്കും തള്ളിവിടാന്‍ സ്വശ്രയ കോളേജുമേനേജുമെന്റിന്ന് അനുകൂലമായ സുപ്രീംകോടതിവിധി കാരണമാകും. സ്വാശ്രയ കോളേജ്‌ പ്രവേശനകാര്യത്തില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്‌ സാധാരണക്കാരുടെ ഉന്നത വിദ്യഭ്യാസ മോഹങ്ങളെ അപ്പാടെ തകര്‍ക്കുന്നതാണ്‌. സാമൂഹ്യനീതി ഉറപ്പുവരുത്തി,വിദ്യഭ്യാസ രംഗത്തെ വിവേചനവും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും അറുതിവരുത്താന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെസുപ്രധാന വകുപ്പുകള്‍ റദ്ദ്‌ ചെയ്ത ഹൈക്കോടതി വിധി സ്റ്റേചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം നിര്‍ദാക്ഷ്യണ്യമാണ്‌ സുപ്രീംകോടതി തള്ളിക്കളഞ്ഞത്‌. മാത്രമല്ല 100 ശതമാനം സീറ്റിലും മേനേജുമെന്റുകള്‍ക്ക്‌ പ്രവേശാനം നടത്താന്‍ അനുമതിയും നല്‍കിയിരിക്കുന്നു.ഇ അധ്യയന വര്‍ഷത്തെ പ്രവേശാനത്തിനുള്ള പൊതുപരിക്ഷ നടത്താന്‍ സ്വാശ്രയകോളേജുകളുടേ കണ്‍സോര്‍ഷ്യത്തിന്ന് കോടതി അനുവാദം നല്‍കിയിരിക്കുന്നു.കേരളസര്‍ക്കാറിനെ നോക്കുകുത്തിയാക്കി സാധാരണക്കാരെ മൊത്തം നിരാശരാക്കി വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക്‌ എന്തും ചെയ്യാനുള്ള അവകാശമാണ്‌ കോടതി നല്‍കിയിരിക്കുന്നത്‌.

santu said...

why dont you people answer about deepika ?

Balu said...

All these anti-CPIM itchings are understandable. There are TWO categories of anti-Leftists in Kerala. They are:

1) Those who are supporters of Education Mafia cannot simply digest the pro-people LDF policies.

2) The eduacted illiterates who do not know how to approach Socio-Political issues.