Tuesday, June 19, 2007

മാതൃഭൂമിയണ്‌ ആദ്യത്തെ ഓണ്‍ലൈന്‍ ദിപ്പത്രം???

 വിക്കിപീഡിയയടക്കം ഒരു പാട്‌ വെബ്‌ സൈറ്റുകളിലും മാഗസിനുകളിലും ദീപികയിലും വായിച്ചറിഞ്ഞത്‌ ദീപിക.കോം ആണ്‌ മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ദിനപ്പത്രം എന്നാണ്‌. എന്നാല്‍ മാതൃഭൂമിയുടെ പോര്‍ട്ടല്‍ നോക്കിയപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌. മാതൃഭൂമിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ തുടങ്ങിയത്‌ 1997 സെപ്‌തംബര്‍ അഞ്ചിനാണ്‌. അതായത്‌ ആദ്യത്തെ ഓണ്‍ലൈന്‍ എഡിഷന്‍. രണ്ടാമത്തേത്‌ മനോരമ, 1997 സെപ്‌തംബര്‍ 18 ന്‌. മൂന്നാമതേ ദീപിക വരുന്നുള്ളൂ..ദീപിക.കോം പറയുന്നത്‌ അത്‌ തുടങ്ങിയത്‌ 1997 ഒക്‌ടോബറിലാണെന്നാണ്‌.

എന്തൊക്കെയായാലും ഒരു ഓണ്‍ലൈന്‍ ദിനപ്പത്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്‌ ദീപികയാണെന്നു തോന്നുന്നു. മാതൃഭൂമി ഇന്നത്തെ നിലയില്‍ കാണുന്ന വിശാലമായ പോര്‍ട്ടല്‍ രൂപം സ്വീകരിച്ചത്‌ 2005 ജൂണിലാണ്‌.മനോരമ ഓണ്‍ലൈന്‍ ആകുന്നത്‌ 2003 ജൂണ്‍ 20 നാണത്രേ..(അതുവരെ മനോരമ.കോം എന്നായിരുന്നു എന്നാണ്‌ ഓര്‍മ്മ)..ഓണ്‍ലൈന്‍ ദിനപ്പത്രങ്ങള്‍ സ്ഥിരമായി വായിക്കുന്നവരുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

കേരള.കോമില്‍ മലയാളം പിച്ച വച്ചു നടന്നതിനേക്കുറിച്ച്‌ ആല്‍ത്തറയില്‍ സണ്ണിച്ചേട്ടനും വിശ്വേട്ടനും എഴുതിയിട്ടുണ്ട്‌ ഇവിടെ.

ഇതോടൊപ്പം ഇക്കാലങ്ങളില്‍ മലയാളത്തിലുണ്ടായിരുന്ന വെബ്‌ സൈറ്റുകളുടെ പേരുകളും കിട്ടിയാല്‍ അന്നത്തെ മലയാളം വെബ്‌ സൈറ്റുകളുടെ ഒരു ചെറിയ രൂപം മനസ്സിലാക്കാന്‍ സഹായകമായിരുന്നു..

12 comments:

B.S BIMInith.. said...

വിക്കിപീഡിയയടക്കം ഒരു പാട്‌ വെബ്‌ സൈറ്റുകളിലും മാഗസിനുകളിലും വായിച്ചറിഞ്ഞത്‌ ദീപിക.കോം ആണ്‌ മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ദിനപ്പത്രം എന്നാണ്‌. എന്നാല്‍ മാതൃഭൂമിയുടെ പോര്‍ട്ടല്‍ നോക്കിയപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌. മാതൃഭൂമിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ തുടങ്ങിയത്‌ 1997 സെപ്‌തംബര്‍ അഞ്ചിനാണ്‌. അതായത്‌ ആദ്യത്തെ ഓണ്‍ലൈന്‍ എഡിഷന്‍. രണ്ടാമത്തേത്‌ മനോരമ, 1997 സെപ്‌തംബര്‍ 18 ന്‌. മൂന്നാമതേ ദീപിക വരുന്നുള്ളൂ..ദീപിക.കോം

p ram said...

കൊള്ളാം.. നല്ല അറ്റംപ്‌റ്റ്‌. മലയാള ഓണ്‍ലൈന്‍ ജേണലിസത്തിന്റെ ഒരു സംക്ഷിപ്‌ത ചരിത്രം ഉടനെ രൂപപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നു.

Anonymous said...

It is a big mistake. It was on the Deepavali day of 1997 that Deepika
online newspaper was born. Nayanar inaugurated it. I had been there
at the function conducted at Mascot Hotel, TVM. In the speech,
Nayanar said thus...aadyamaayi internetil vannu enna bahumathi ippol
deepikaykku swantham..pakshe ahankarikenda udane njangalum
varum....the incident had been a big news to Doordarshan and even
other competing newspapers. The 2nd NP to reach web was Manorama.
Mathrubhumi came only very late....This is the correct information. I
had reported that function for Deepika. Athu kondaanu ithrayum
krithyamaayi parayaan kazhiyunne...

Gopakumar S
gopu.gopan@gmail.com

SunilKumar Elamkulam Muthukurussi said...

ബിമിനിത്തേE, ഇതുകൂ‍ൂടെ വായിക്കൂ
http://offunion.blogspot.com/2006/09/blog-post_08.html#115785426676291434
വിശ്വത്തിന്റെ കമന്റ് താഴെ:

ആദ്യം മലയാളത്തില്‍ ബ്ലോഗുചെയ്തുതുടങ്ങിയത് പോള്‍ ആയിരിക്കണം. പക്ഷേ 2003 ഏപ്രിലില്‍ തുടങ്ങിയ ആ ബ്ലോഗിലെ ആദ്യപോസ്റ്റുകളൊക്കെ ഒരു സുപ്രഭാതത്തില്‍ റെഡിഫിലെ മിടുക്കന്മാരുടെ വൈദഗ്ദ്യം മൂലമോ മറ്റോ മുഴുവനായും നഷ്ടപ്പെട്ടുപോയി. പിന്നെ സങ്കടത്തോടെ വീണ്ടും അതൊക്കെ എഴുതിത്തുടങ്ങേണ്ടി വന്നു പോളിന് 2004 ഫെബ്രുവരി മുതല്‍. ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ട്. (പിന്നീട് ചിന്ത.കോം തുടങ്ങിയപ്പോള്‍ പോള്‍ റെഡിഫ് തന്നെ ഉപേക്ഷിക്കുകയും തുടക്കം മുതലുള്ള പോസ്റ്റുകള്‍ യുണികോഡിലാക്കി ചിന്തയിലെ ജാലകത്തില്‍ വെക്കുകയും ചെയ്തു.)

എന്റെ ആദ്യത്തെ ബ്ലോഗര്‍ ഐഡിയില്‍ ഒരെണ്ണം “വിശ്വം” എന്നായിരുന്നു. അത് മേയ് 2003-ല്‍ തന്നെ തുടങ്ങി. പണ്ട് കേരളാ കോമില്‍ മൂന്നുവര്‍ഷത്തോളം വന്ന (സണ്ണിച്ചായന്റെയും വിശാലന്റെയും ഇടിവാളിന്റെയും മുരളിമേനോന്റെയും സിബുവിന്റെയും ജോസഫ് ചേട്ടന്റെയും സങ്കുചിതന്റേയും അനിലിന്റേയും പിന്നെ ഒരുപാടൊരുപാടു പേരുടേയും) വിലപ്പെട്ട വരികള്‍ പുനഃസ്ഥാപിച്ചുകൊണ്ട് (ക്രെഡിറ്റൊക്കെ അവര്‍ക്കു തന്നെ കൊടുത്തുകൊണ്ട്) കുറേ മലയാളം പേജുകള്‍ ഒരു ലോഗ് ബുക്കായി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ തക്കതായ ഫോണ്ടുകളും സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ കേരളൈറ്റ് ഫോണ്ടില്‍ രണ്ടുമൂന്നുമാസത്തെ ആല്‍ത്തറ പകര്‍ത്തി തല്‍ക്കാലം ആരോടും പറയാതെ രഹസ്യമായി വെച്ചു. കൂടാതെ ടോം (കേരളാ.കോം) ഇതേക്കുറിച്ച് എന്തു പറയുമെന്നും പേടിയുണ്ടായിരുന്നു.

ഇതുകൂടാതെ 2003 മാര്‍ച്ചില്‍ തന്നെ വ്യത്യസ്ത അജ്ഞാതനാമങ്ങളില്‍ രണ്ട് ഇംഗ്ലീഷ് ബ്ലോഗുകള്‍ തുടങ്ങിയിരുന്നു. അവയ്ക്ക് വളരെ പ്രത്യേകമായ ചില ഉദ്ദേശങ്ങളുമുണ്ടായിരുന്നു. ആ കൊല്ലം ഫെബ്രുവരി മുതല്‍ ഈ ഭാഗത്തൊക്കെ നടന്നിരുന്ന കിരാതമായ തേര്‍വാഴ്ച്ചകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. അതില്‍ മനം നൊന്താണ് രണ്ടു ബ്ലോഗും തുടങ്ങിയത്. ഒന്ന് തീരെ പടിഞ്ഞാറോട്ടും ഒന്ന് ഇവിടെത്തന്നെയുള്ള നമ്മുടെ നാട്ടുകാര്‍ക്കും നേരെ തിരിച്ചുവെച്ചു. ഒന്ന് അകലെനിന്നും പറന്നുവരുന്ന താന്തോന്നിത്തരത്തിനുനേരെയുള്ള ശകാരങ്ങളും രോദനങ്ങളും ആയിരുന്നു. മറ്റേത് വേവലാതി പൂണ്ടുനിന്നിരുന്ന എന്റെ നാട്ടുകാരെ സമാശ്വസിപ്പിക്കുവാനും.

കണ്മുന്നില്‍ കണ്ടുകൊണ്ടിരുന്ന ഭീകരമായ അനീതികളെപ്പറ്റി ആ ബ്ലോഗുകളില്‍ എഴുതിയിരുന്ന ഇംഗ്ലീഷ് ലേഖനങ്ങളില്‍ ചിലത് പിന്നീട് പലപ്പോഴും ഇന്റെര്‍നെറ്റ് മെയില്‍ച്ചങ്ങലകളില്‍ അലഞ്ഞുനടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ കോപ്പികളൊക്കെ നശിപ്പിച്ചുകളയേണ്ടിവന്നതിനാല്‍ ഇപ്പോള്‍ ഒന്നുപോലും ഇല്ല. സാഹചര്യങ്ങള്‍ മൂലം ഒരു ഘട്ടത്തില്‍ ആ ആക്റ്റിവിസ്റ്റ് ബ്ലോഗുകളെയൊക്കെ സ്വന്തം മക്കളെ കഴുത്തുഞെരിച്ചുകൊല്ലുന്ന ഒരച്ഛനെപ്പോലെ അഗാധമായ വേദനയോടെ മാച്ചുകളയേണ്ടിവന്നു...
മറുനാട്ടില്‍ പലവേഷങ്ങളിലും ആടേണ്ടിവരുന്ന ഒരുത്തന്റെ നിസ്സഹായത!

മേയില്‍ തുടങ്ങിയ മലയാളം ആസ്ക്കിബ്ലോഗും ഇതോടനുബന്ധിച്ചുതന്നെ, നാട്ടിലേക്കു പുറപ്പെടുന്നതിനുമുന്‍പ് (2003 ജൂലായില്‍) അതിക്രൂരമായി ഡീലിറ്റു ചെയ്തു കളഞ്ഞു! ഇന്നാലോചിക്കുമ്പോള്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്നായി തോന്നുന്നു അത്! (അതുകൊണ്ടാണ് ആരും തങ്ങളുടെ ബ്ലോഗുകള്‍ ഡീലിറ്റ് ചെയ്യരുതെന്ന് എപ്പോഴും ഒരു രോഗിയെപ്പോലെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്!).

അന്ന് ബ്ലോഗര്‍ ഗൂഗിളിന്റെ ആയിരുന്നില്ല എന്നു തോന്നുന്നു (ഉറപ്പില്ല). ഇത്ര പേരുമില്ല. ബ്ലോഗിങ്ങ് ഒരു അജ്ഞാതന്റെ സ്വകാര്യഡയറിപോലെയായിരുന്നു മിക്കവര്‍ക്കും. സിബു ആണ് ബ്ലോഗ്സ്പോട്ട് സൈറ്റ് ആദ്യം കാണിച്ചുതന്നതെന്നാണ് ഓര്‍മ്മ. (അതോ ഏതോ ഇറാക്കിബ്ലോഗറെപ്പറ്റി ബീ.ബീ.സി. എഴുതിയിരുന്നതോ?). സിബു If it were... എന്ന പേരില്‍ ഇപ്പോള്‍ ഉള്ള http://cibu.blogspot.com സൈറ്റ് ഒരുപക്ഷേ 2003 ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരുന്നു. എന്നാലും ഓഗസ്റ്റുമുതലുള്ള ചില രസികന്‍ ഇംഗ്ലീഷ് ലേഖനങ്ങളേ അതില്‍ ഇപ്പോള്‍ കാണാനുള്ളൂ. ചുരുങ്ങിയത് 2003 സെപ്തംബറിലെങ്കിലും ‍ സിബു മലയാളത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും യുണികോഡിലായിരുന്നില്ല അത്. മുന്‍പു തന്നെ (2002 ജൂലൈ) അദ്ദേഹം വരമൊഴിയ്ക്ക് യുണികോഡ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും തക്കതായ ഒരു ഫോണ്ടില്ലാത്തതും ചില്ലുകളുടെ വികടസ്വഭാവവും മൂലമായിരിക്കണം സിബു ആസ്ക്കിയില്‍ തന്നെ പിടിച്ചുനിന്നത്.

ഇതിനിടയില്‍ 2003 ഏപ്രിലില്‍ തന്നെ ബെന്നിയും ബ്ലോഗറില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. എങ്കിലും ആ വീരപാണ്ഡ്യന്‍ ബ്ലോഗെഴുതിത്തുടങ്ങിയിരുന്നോ എന്നറിയില്ല.


2003 ഏപ്രില്‍ ആവുമ്പോഴേക്കും യുണികോഡിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വരമൊഴി യാഹൂഗ്രൂപ്പില്‍ ചൂടുപിടിച്ചുതുടങ്ങി. ബെന്നി, ബൈജു, വിനോദ് (കേരളീയന്‍ - മലയാളം വിക്കിപീഡിയ), മഹേഷ് പൈ തുടങ്ങിയവര്‍ മുന്‍പുതൊട്ടേ GNOME, LATEX, വിക്കിപീഡിയ എന്നെല്ലാം പറഞ്ഞുതുടങ്ങിയിരുന്നെങ്കിലും ഏപ്രില്‍ മുതലാണ് ഞങ്ങളൊക്കെ “അന്യോന്യം കാര്യമായി പുറം ചൊറിഞ്ഞു”തുടങ്ങിയത്. മലയാളത്തിന് കൊള്ളാവുന്ന ഒരു വിന്‍ഡോസ് യുണികോഡ് ഫോണ്ടില്ലാത്തതും ഉടഞ്ഞ ചില്ലുകളും മറ്റും ആയിടെ ചര്‍ച്ചയ്ക്കു വന്നു.

2004 ജനുവരി 28 - രേഷ്മയും റെഡിഫില്‍ കേരളൈറ്റ് ഫോണ്ടില്‍ മൈലാഞ്ചി എഴുതിത്തുടങ്ങി. “ ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിടിപ്പിന്റെ താളത്തില്‍....” - അങ്ങനെയായിരുന്നു രേഷ്മ എഴുതിത്തുടങ്ങിയത്. നിര്‍ഭാഗ്യവശാല്‍ കുറച്ചുമാസങ്ങളായി ആ വിലപ്പെട്ട റെഡിഫ്ഫ് പേജ് വേറെ ഏതോ ഒരുത്തി ഹൈജാക്കുചെയ്തു വെച്ചിരിക്കുന്നു എന്നു തോന്നുന്നു !

എങ്കിലും ഈ സമയത്ത് ‍വരമൊഴിഗ്രൂപ്പ് പ്രത്യേകിച്ച് ബഹളമൊന്നുമില്ലാതെ കിടന്നു. ഒടുവില്‍ ജൂണ്‍ 2004-ല്‍ കാര്യങ്ങള്‍ പെട്ടെന്നു മാറി. യുണികോഡ് ഫോണ്ടുകള്‍ എങ്ങനെ എളുപ്പം മെരുക്കിയെടുക്കാമെന്നായി ചര്‍ച്ച. വിനോദ് ബാലകൃഷ്ണന്‍, മനോജ്, കെവിന്‍, രാജീവ് തുടങ്ങിയവര്‍ സ്ഥിരമായി ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്കു വരാന്‍ തുടങ്ങി. ഓഗസ്റ്റില്‍ ആദ്യമായി വരമൊഴിയിലേക്ക് കെവിന്‍ ശുദ്ധമലയാളം യുണികോഡില്‍ (ചില്ലുബാധയുണ്ടായിരുന്നെങ്കിലും) ഒരു മെയിലയച്ചു! ഞാന്‍ കണ്ട ആദ്യത്തെ പ്ലെയിന്‍ ടെക്സ്റ്റ് മലയാളം മെയില്‍!
ഇതിനിടയ്ക്ക് കഥയില്‍ വേണ്ട മറ്റു കഥാപാത്രങ്ങള്‍ അണിയറയില്‍ ചുട്ടി തേച്ചുതുടങ്ങിയിരുന്നു. ഒരു ‘പുതിയ പ്രോഗ്രാമിങ്ങ് വിദ്യാര്‍ത്ഥി’ ജൂണില്‍ വരമൊഴി പഠിക്കാന്‍ വന്നു. പേര് പെരിങ്ങോടന്‍! പെരിങ്ങോടന്‍ വരമൊഴി പഠിച്ച് ASCII ഫോണ്ടില്‍ കഥകളെഴുതാന്‍ തുടങ്ങി! (ജൂലൈ 24).

മലയാളം യുണികോഡ് ചരിത്രത്തില്‍ അധികമൊന്നും ആരും പറഞ്ഞുകേട്ടിരിക്കാനിടയില്ലാത്ത ഒരു ഇതിഹാസകാരനുണ്ട് ഇതിനിടയ്ക്ക്! മലയാളം എഴുതാന്‍ പോലുമറിയാതെ ബൈബിള്‍ മുഴുവന്‍ മലയാളം യുണികോഡില്‍ സുന്ദരമായി പ്രകാശിപ്പിച്ചിട്ടുള്ള കൈപ്പള്ളി! നിഷാദ് ഭാഷ്യം എന്നൊരു ബ്ലോഗെഴുതിത്തുടങ്ങിയത് 2004 ആഗസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 14ന് അദ്ദേഹം ബൈബിളും ഇന്റര്‍നെറ്റില്‍ എത്തിച്ചു. ഏറ്റവും ആദ്യത്തെ മലയാളം യുണികോഡ് ഗ്രന്ഥം!

ഇതിനിടയ്ക്ക് MSN സ്പേസില്‍ കെവിനും ഞാനും മറ്റും കുറേശ്ശെ യുണികോഡ് മലയാളമിട്ട് കളിച്ചുതുടങ്ങി. റെഡിഫിലും ആരൊക്കെയോ കൂട്ടുകാര്‍ എത്തിച്ചേര്‍ന്നു. പക്ഷേ മിക്കവാറും എല്ലാവരും ആസ്ക്കി, അല്ലെങ്കില്‍ ചാറ്റ് ശൈലിയിലുള്ള (മൊഴി അല്ല), മംഗ്ലീഷ്. സൂവിന് ചേട്ടന്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തു. സൂ അതും വെച്ച് സൂര്യഗായത്രി എന്ന സൂലോഗവും തുടങ്ങി. അതും ആദ്യം മംഗ്ലീഷ്, പിന്നെ ആസ്ക്കി. എവുരാന്‍ കഥകളെഴുതിത്തുടങ്ങി. മനോജ് മലയാളത്തില്‍ എഴുതിയില്ലെങ്കിലും മലയാളം ബൂലോഗച്ചുരുളിനുവേണ്ടി പ്രത്യേകം ഒരു സോഫ്റ്റ് കോര്‍ണര്‍ മാറ്റിവെച്ചു.

2004 നവംബറില്‍ ഒരു ചെറിയ കാര്യം നടന്നു. വരമൊഴിയില്‍ ഒരു മെയില്‍ വന്നു! ഒരു പുതിയ അക്ഷരശ്ലോകം ഗ്രൂപ്പു തുടങ്ങിയിട്ടുണ്ടത്രേ. ഏതോ ഒരു ഉമേശനും രാജേഷും. ഒട്ടും അമാന്തിച്ചില്ല. ചെന്നു ചേര്‍ന്നു. എന്നു മാത്രമല്ല, അവിടെ പോയി ആദ്യമായി ഒരു മെസ്സേജും പോസ്റ്റു ചെയ്തു. പിന്നീട് അമ്പത്തൊന്നക്ഷരാളീ എന്നു തുടങ്ങി ആദ്യത്തെ ശ്ലോകവും.

ഗൌരവമായി ശ്ലോകം ചൊല്ലിത്തുടങ്ങിയപ്പോളാണ് ഒരു പ്രശ്നം പൊന്തിവന്നത്. എല്ലാര്‍ക്കും സ്വീകാര്യമായ ഒരു മലയാളം വേണം. യുണികോഡ് എല്ലായിടത്തും എത്തിയിട്ടില്ല. പലര്‍ക്കും അതറിയുകയുമില്ല. എങ്കില്‍ നമുക്ക് വരമൊഴി അച്ചട്ടായി അനുസരിക്കുന്ന ‘മൊഴി’ മംഗ്ലീഷായാലെന്താ എന്നായി. അങ്ങനെ വരമൊഴി മംഗ്ലീഷ് ആ ഗ്രൂപ്പിലെ ഔദ്യോഗികസ്റ്റാന്‍ഡേര്‍ഡ് ആയി അംഗീകരിക്കപ്പെട്ടു!

രണ്ടുമാസത്തിനുള്ളില്‍ അക്ഷരശ്ലോകം ഒരു മത്സരമായി രൂപാന്തരപ്പെട്ടു. ഇതിനിടയ്ക്ക് ഇങ്ങനെയൊരു രസം ഒരു ഗ്രൂപ്പിനുള്ളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരാ എന്നു തോന്നിയപ്പോള്‍ മറ്റു കുറേ കൂട്ടുകാരെക്കൂടി വിളിച്ചുകൊണ്ടുവന്നു. വരമൊഴിയില്‍നിന്നും സിബുവിനോടും സദസ്സില്‍ വന്നു കളി കണ്ടിരിക്കാന്‍ പറഞ്ഞു.


പണ്ട് ഒളിച്ചോടിപ്പോയ 'വിശ്വം' എന്ന ഐഡി പിന്നെ കുറെക്കാലത്തേക്ക് ബ്ലോഗുലോകത്തേക്ക് തിരിഞ്ഞുനോക്കിയില്ല. വീണ്ടും ധൈര്യം സംഭരിച്ച് ‘വിശ്വം’ തിരിച്ചു വന്നത് 2004 ഡിസംബര്‍ 26നു ഒരു വലിയ ചരിത്രസംഭവത്തില്‍ പങ്കുചേരാനായിരുന്നു. സുനാമിഹെല്‍പ്പ്! (http://tsunamihelp.blogspot.com). ഇന്ന്റര്‍നെറ്റിലൂടെ നടത്തിയ ഏറ്റവും വലിയ ദുരിതാശ്വാസപ്രവര്‍ത്തനം എന്നുവിളിക്കാവുന്ന ആ ബ്ലോഗില്‍ ആദ്യത്തെ മണിക്കൂറില്‍ തന്നെ ആറാമനോ ഏഴാമനോ ആയി ചേര്‍ന്നു. (അവിടെ ബ്ലോഗ് കണ്ട്രോള്‍ ചെയ്തിരുന്ന sea-eat എന്ന യാഹൂഗ്രൂപ്പും സുനാമിഹെല്‍പ്പിന്റെ ബ്രാഞ്ച് വിക്കികളും മോഡറേറ്റ് ചെയ്തു. പിന്നീട് ജനുവരി പതിനാറാംതീയതി ആ ബ്ലോഗില്‍നിന്നും സ്വന്തം ജോലി കൃതാര്‍ത്ഥനായി മുഴുമിച്ച് sea-eat യാഹൂഗ്രൂപ്പിന്റെ മേല്‍നോട്ടം മാത്രമായി ഒതുങ്ങിക്കൂടി.)
സുനാമിഹെല്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രസംഭവമായിത്തീര്‍ന്നു ഇന്റര്‍നെറ്റില്‍. അതിന്റെ തലപ്പത്തുതന്നെ ഇരുന്ന് രാത്രിയും പകലും ഇരുന്നു് ഒരു യുദ്ധത്തിലെന്നോണം ആയിരക്കണക്കിന് വൊളണ്ടിയര്‍മാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞപ്പോളാണ് ബ്ലോഗുകളുടെ ശക്തി എനിക്കു ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ ദിവസങ്ങളില്‍ ബ്ലോഗിങ്ങ്, സോഷ്യല്‍ ടെക്സ്റ്റ്, വിക്കി, ഫ്ലിക്കര്‍, css തുടങ്ങിയവയെക്കുറിച്ചൊക്കെ ധാരാളം പഠിക്കാനും കഴിഞ്ഞു.

ആ ‘വിശ്വം’ ഇന്നാണ് ആദ്യമായി മലയാളത്തില്‍ ഒരു കമന്റ് ഇടുന്നത്! ഇത്ര കാലവും ഉപയോഗിച്ചുകൊണ്ടിരുന്ന “വിശ്വപ്രഭ”യാണ് 2004 മേയില്‍ ജനിച്ചത്).

ഉമേഷ് ലീവിനുപോകുന്ന സമയമാവുമ്പോഴേക്കും, അക്ഷരശ്ലോകത്തിനു വേണ്ടി ഒരു ബ്ലോഗു തുടങ്ങിയാലെന്താ എന്നും ഞങ്ങള്‍ ആലോചിച്ചു.
അങ്ങനെ 2005 ജനുവരി 17ന് ശ്ലോകബൂലോഗം തുടങ്ങിവെച്ചു. ഗ്രൂപ്പിലുള്ള മൊഴിമംഗ്ലീഷ് ശ്ലോകങ്ങളൊക്കെ യുണികോഡ് മലയാളത്തില്‍ വൃത്തിയായി അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നു! അഞ്ജലിയും ഒരു സുന്ദരിക്കുട്ടിയായി അപ്പോഴേക്കും അണിഞ്ഞൊരുങ്ങി വന്നിരുന്നു!

അപ്പോഴേക്കും മൌനി(മലയാളം യുണികോഡ്)യുടെ സമയം വന്നു ചേര്‍ന്നു എന്ന് ബോദ്ധ്യമായി. പഴയ ആളുകളില്‍ അനിലിനേയും സണ്ണിച്ചായനേയും മറ്റും തെരഞ്ഞുപിടിച്ചു. എല്ലാവരും ഓരോ ബ്ലോഗുകള്‍ ഉണ്ടാക്കാനും തുടങ്ങി!

പിന്നീടായിരുന്നു വെച്ചടിവെച്ച് ഒരു കയറ്റം! വിശാലനേയും സങ്കുചിതനേയും കോമരത്തേയും കണ്ടുപിടിക്കാന്‍ ഏറ്റവും സഹായിച്ചത് അറബിഗൂഗിള്‍ എന്നു വിളിക്കാവുന്ന അനില്‍ ആണ്. ഏറ്റവും നിശ്ശബ്ദമായി അണിയറയിലിരുന്ന് വലിയ കാര്യങ്ങളൊന്നും അറിയില്ലെന്നു ഭാവിക്കുന്ന ആ പഴയ ‘ചങ്ങാതി’യോടു വേണം നമുക്കേറ്റവും നന്ദി പറയാന്‍!

2005 ജനുവരി വരെയുള്ള എന്റെ ഏതാണ്ടൊക്കെയുള്ള ഓര്‍മ്മകളാണിതൊക്കെ. ബാക്കിയുള്ളതൊക്കെ പിന്നൊരിക്കല്‍!

മലയാളബൂലോഗലോകം ഇന്നു വിശാലമനസ്കന് നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിക്കുമ്പോള്‍ ഈ ഒരു നെടുനീളന്‍ ഓഫ് ടോപ്പിക് കമന്റ് എന്റെ വകയും കിടക്കട്ടെ.

(ഇതില്‍ ചിലരെയൊക്കെ അബദ്ധത്തില്‍ വിട്ടുപോയിട്ടുണ്ടാവാം. പിന്നീട് കൂടുതല്‍ കൃത്യതയോടെ ഇതൊരു പോസ്റ്റായി യുക്തമായ ഒരു സ്ഥലത്തു ചേര്‍ക്കാം. അപ്പോഴേക്കും ഇതില്‍ വന്നുപെട്ടിട്ടുണ്ടാകാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ!)

ഈ ഓഫ് അടിച്ചത് വിശ്വപ്രഭ viswaprabha | 7:11 PM, September 09, 2006

-സു-

[ nardnahc hsemus ] said...

"Launch of Weblokam.com, the world's 1st Malayalam portal."

source: http://www.webdunia.net/aboutus/milestone.htm

webdunia available in 11 languages today... provides content for yahoo, bbc etc...

അങ്കിള്‍. said...

സുനിലേ,

ഇക്കാര്യങ്ങളൊക്കെ അറിയുവാന്‍ എന്നെപ്പോലെയുള്ള പുതുമുഖങ്ങള്‍ ദാഹിച്ച്‌ കഴിയുകയായിരുന്നു. ഈ പോസ്റ്റും കമന്റുകളും പ്രത്യേകം സൂക്ഷിച്ച്‌ വക്കേണ്ടവയാണ്‌.

ശനിയന്‍ എന്നൊരാളില്ലേ. എന്നെ ബൂലോകം ക്ലബ്ബിലേക്ക്‌ ക്ഷണിച്ചതദ്ദേഹമാണ്‌. അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞുകേട്ടില്ല. ബൂലോകത്തും അദ്ദേഹത്തെ കാണാനില്ല

Anonymous said...

അങ്കിളേ, ചിലര്‍ അങനെയാണ്. ചിലകാലങളില്‍ ആക്റ്റീവ് ആകും, ചിലപ്പോള്‍ പൊടി പോലുന്റാകില്ല കണ്ടുപിടിക്കാന്‍. ശനിയന്‍ ഇപ്പോഴുമുണ്ട്‌. തിരക്കിലായിരിക്കാം. ഏവൂരാന്റൊപ്പം തനിമലയാളത്തില്‍ ശനിയനുമുണ്ട്‌, എന്നാണെന്റെ അറിവ്‌.
എല്ലാ വിവരങളുകൂടെ ചേര്‍ത്ത് ഒരു പോസ്റ്റാക്കൂ. ന്നാ അതുമാത്രം റഫര്‍ ചെയ്താല്‍ മതിയല്ലോ.
-സു-

prashanth said...

www.TattaMangalam.com started in the year 2000 (24th Nov.)

http://whois.domaintools.com/tattamangalam.com

Kaippally said...

എല്ലാം കോള്ളാം.
ASCII font Hacksന്റെ കോപ്പിലെ ചരിത്രം കേള്‍ക്കാന്‍ നല്ല രസം. ആര് ആദ്യമുണ്ടായാല്‍ എന്തു് കാര്യം. എഴുതിവെച്ചെതെല്ലാം വ്യര്ത്ഥമായിപ്പോയില്ലെ.

ഈ പഴം പുരണാം കേട്ട് ആനന്ദിക്കല്‍ പരിപാടിയി നിര്ത്താറായില്ലെ. ആദ്യത്തെ അതും ആദ്യത്തെ ഇതും! മനുഷ്യനു് "ആദ്യത്തേത്" എന്നും പറഞ്ഞു് ഉണ്ടാക്കുന്ന് ഒരു കോപ്പും നല്ലതാവണം എന്നില്ല. ദീപിക ആദ്യത്തെ മാഗസീനായതു് കൊണ്ട് ആര്‍ക്ക് എന്തു ഗുണം. പണ്ട് എഴുതി പ്രസിദ്ധീകരിച്ചതൊന്നും നാട്ടുകാര്‍ക്ക് വായിച്ച് മനസിലക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ പിന്നെ ദിപികയായാലെന്ത്, ദേശാഭിമാനിയായാലെന്തു് ഫയര്‍ ആയാലെന്ത്. എല്ലാം mathematics തന്നെ.

praman
"മലയാള ഓണ്‍ലൈന്‍ ജേണലിസത്തിന്റെ ഒരു സംക്ഷിപ്‌ത ചരിത്രം " .

ഹ ഹ ഹ ഹ !!!.
തമാശ പറയാതെ. സ്വതന്ത്രമായ മലയാളം journalism തന്നെ തുടങ്ങുന്നത് മലയാളം blogല്‍ കൂടിയാണു് സുഹൃത്തെ.

p ram said...

ഹെന്റ്‌െ കൈപ്പള്ളീ...
അല്ലെങ്കില്‍ തന്നെ എന്തോരം ചരിത്രങ്ങളാ.! വല്ല കാര്യോണ്ടോ!


കമന്റ്‌ കലക്കിട്ടോ.
എല്ലാ യൂണിവേഴ്‌സിറ്റികളിലേക്കും അയച്ചാല്‍ ബി എ ഹിസറ്ററി, എം എ ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി, സുറിയാനി... മറാത്തി ഹിസ്റ്ററി തുടങ്ങി സകലമാന ഹിസ്‌റ്ററികളും നാണിക്കും... എത്രോരം പി എച്ച്‌ ഡികളാ നാട്ടുകാര്‌ വെറുേേത ഓരോ ചരിത്രോം പറഞ്ഞ്‌ വാങ്ങിക്കൊണ്ടുപോയി പേരിന്റെ മുന്നില്‌ ചേര്‍ത്ത്‌ വെച്ചേക്കണത്‌. അവന്‍മാര്‍ക്കെല്ലാം തലക്ക്‌ ഓളം തന്നെ. സംശയല്യ.
ഈ സ്വതന്ത്രമായ മലയാളം ജേണലിസം എന്ന്‌ പറയുന്നത്‌ മാത്രം എത്ര ആലോചിച്ചിട്ടിട്ടും പിടികിട്ടിയില്ല. മലയാളം ജേണലിസത്തെ ആരാ തടവിലിട്ടേ.. ബ്രിട്ടീഷുകാരായിരിക്കും. എന്തായാലൂം ഇപ്പോള്‍ സ്വതന്ത്രമായല്ലോ... അത്‌ വളരെ നന്നായി.

Anonymous said...

പണ്ട് കേരളാ കോമില്‍ മൂന്നുവര്‍ഷത്തോളം വന്ന (സണ്ണിച്ചായന്റെയും വിശാലന്റെയും ഇടിവാളിന്റെയും മുരളിമേനോന്റെയും സിബുവിന്റെയും ജോസഫ് ചേട്ടന്റെയും സങ്കുചിതന്റേയും അനിലിന്റേയും പിന്നെ ഒരുപാടൊരുപാടു പേരുടേയും) വിലപ്പെട്ട വരികള്‍ പുനഃസ്ഥാപിച്ചുകൊണ്ട് (ക്രെഡിറ്റൊക്കെ അവര്‍ക്കു തന്നെ കൊടുത്തുകൊണ്ട്) കുറേ മലയാളം പേജുകള്‍ ഒരു ലോഗ് ബുക്കായി തുടങ്ങണമെന്നായിരുന്നു ആഗ്രഹം.

Unknown said...

'am not worried about who started first. but deepika has a better update.

manorama has lot of gossips, likes to read when 'am board in office.

deshabhimani for seeing some LDF news too..

anyway thanks for the informative news.